ടിക് ടോക്കിൽ നിന്നായിരുന്നു തുടക്കം. ലിപ്സ് സിങ്ക് ടിക് ടോക്ക് വീഡിയോകൾ ചെയ്തു തുടങ്ങി, പിന്നീട് ഇൻസ്റ്റയിൽ റീലിസിൽ കൈവെച്ചു.
‘CallMeShazzam’ എന്ന ചാനലുടമ കേരളത്തിലെ പ്രസിദ്ധനായ ഒരു ടെക് യൂട്യൂബറാണ്. സ്മാർട്ട്ഫോണുകൾ, ഗാഡ്ജെറ്റുകൾ, ടെക് വാർത്തകൾ എന്നിവയുടെ സത്യസന്ധവും നിഷ്പക്ഷവുമായ അവലോകനങ്ങൾ ‘കോൾമീഷസാ’മിൽ കാണാം. 2017 ആരംഭിച്ച യൂട്യൂബ് ചാനലിൽ മില്യൺ ഫോള്ളോവെഴ്സ് ഉണ്ട്.
ടിക് ടോക്കിൽ നിന്നായിരുന്നു തുടക്കം. ലിപ്സ് സിങ്ക് ടിക് ടോക്ക് വീഡിയോകൾ ചെയ്തു തുടങ്ങി, പിന്നീട് ഇൻസ്റ്റയിൽ റീലിസിൽ കൈവെച്ചു. അതിനു ശേഷമാണ് ‘കോൾമീഷസാം’ എന്ന യൂട്യൂബ് ചാനലിൽ എത്തിയത്. ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ഷസാമിനു ആദ്യം മടിയുണ്ടായിരുന്നുവെങ്കിലും മറ്റ് ടെക് യൂട്യൂബർമാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അത് പരീക്ഷിക്കാൻ തീരുമാനിച്ചു.
ടെക്നോളജിയിൽ ഒരു ബാഗ്രൗണ്ടും ഇല്ലെങ്കിലും ടെക്നോളജിയോടുള്ള അതിയായ ആഗ്രഹത്തിന്റെ പുറത്താണ് അത്തരം ന്യൂസുകളും ബ്ലോഗുകളും ഒക്കെ കാണാനും കേൾക്കാനും തുടങ്ങിയത്. ആ ഇഷ്ടം തന്നെയാണ് ഒരു ടെക്നോ വ്ലോഗ്ഗെറാക്കി മാറ്റിയതും
ഇന്ത്യൻ മൊബൈൽ മാർക്കറ്റിൽ നിലവിലുള്ള ചില മൊബൈലുകൾ കണ്ടുമുട്ടിയാൽ എന്തു സംഭവിക്കും എന്ന ചിന്തയിൽ നിന്ന് ചെയ്ത ഒരു വീഡിയോയാണ് യൂട്യൂബിൽ ആദ്യമായി വൈറലാകുന്നത്. പിന്നീട് ഐ ഫോൺ 12, ചാർജർ എടുത്തു കളഞ്ഞപ്പോൾ അതിൻറെ ഒരു വീഡിയോയും ചെയ്തു. അത് പേളി മാണി ഷെയർ ചെയ്തു. അന്ന് ഷസാം കയറി ഫേമസ് ആയി. യൂട്യൂബിൽ വിജയിക്കാൻ തുടക്കത്തിൽ ആരുടെയെങ്കിലും ഒരു ‘പുഷ്’ വേണം. ഷസാമിനു അത് നൽകിയത് പേളി മാണിയാണ്. ആ ഒരൊറ്റ വീഡിയോയിലൂടെ ആയിരം സബ്സ്ക്രൈബേർസ് മാത്രം ഉണ്ടായിരുന്ന ചാനൽ ഒറ്റയടിക്ക് 5000 സബ്സ്ക്രൈബേഴ്സിലെത്തി. ഷസാം ആഗ്രഹിച്ചത് 10k ആയിരുന്നു, എന്നാൽ അതിപ്പോൾ മില്യൺ സബ്സ്ക്രൈബേഴ്സും ‘കാൾമീഷസാം,’ ‘ലൈഫ്ഓഫ്ഷസാം’ എന്നീ രണ്ടു ചാനലുകളുമായി.
‘പുച്ഛം’ ഒരു ബ്രാൻഡ് ആക്കിയ ആളാണ് ഷസാം. പുച്ഛമല്ല ‘ഫൺ സർക്കാസ’മാണ് വീഡിയോകളിൽ കൊണ്ടുവരുന്നത്. ഒരു സുഹൃത്തിന്റെ അഭിപ്രായമായിട്ടാണ് വീഡിയോ കാണുന്ന എല്ലാവരും ഷസാമിന്റെ റിവ്യൂ കണക്കാക്കുന്നത്.
തുടക്കത്തിൽ വീട്ടിലും നാട്ടിലും ‘എന്താ യൂട്യൂബിൽ പരിപാടി? വേറെ പണിക്കൊന്നും പോകുന്നില്ലേ? തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നിരുന്നെങ്കിലും സഹോദരനും സഹോദരിയും കൂടെ നിന്നു. തുടക്കകാലത്ത് ഇൻസ്റ്റയിൽ പൈസയൊന്നും കിട്ടാതെയാണ് റീല്സ് ചെയ്തിരുന്നത് അപ്പോൾ ‘വേഗം തന്നെ ഖത്തറിലേക്ക് പോയിക്കോ, ഖത്തറിൽ പോയി പൈസ ഉണ്ടാക്കാൻ നോക്ക്’ എന്നതായിരുന്നു ഷസാമിന്റെ ഉമ്മയുടെ നിലപാട്. എന്നാൽ ഗൾഫിലും ഖത്തറിലും ഒന്നും പോകേണ്ടിവന്നില്ല. നല്ല ടെക് യൂട്യൂബറായി മില്യൻ ഫോളോവേഴ്സും കൈ നിറയെ പൈസയുമായി ആ പരാതിയൊക്കെ ഷസാം പരിഹരിച്ചിരിക്കുന്നു.
സത്യസന്ധവും നിഷ്പക്ഷവുമായ അവലോകനങ്ങലായിരുന്നു ഷസാമിന്റെ വീഡിയോകളുടെ ജനപ്രീതിക്ക് കാരണം. ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളാണെങ്കിൽപ്പോലും വിമർശിക്കാൻ ഷാസം ഭയപ്പെടുന്നില്ല.
സാങ്കേതിക അവലോകനങ്ങൾക്ക് പുറമേ, സാങ്കേതിക വാർത്തകൾ, ഗാഡ്ജെറ്റ് താരതമ്യങ്ങൾ, ഗെയിമിംഗ് എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ഷാസം വീഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട്. 60 സെക്കൻഡിൽ താഴെ ദൈർഘ്യമുള്ള ഷോർട്ട്സും തന്റെ ചാനലിലേക്ക് പതിവായി അപ്ലോഡ് ചെയ്യുന്നുണ്ട്. തുടക്കകാലത്ത് മൂന്നോ നാലോ വീഡിയോ വരെ ഇടുമായിരുന്നു. ആളുകൾ കാണണം, ഇഷ്ടപ്പെടണം എന്ന് എല്ലാമായിരുന്നു ആഗ്രഹം. പിന്നീട് അത് ഒരു അഡിക്ഷൻ ആയപ്പോൾ വീഡിയോകൾ കുറച്ചു. മാനസികാരോഗ്യം ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ വളരെ ശ്രദ്ധിച്ചാണ് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്.
രാജഗിരിയിൽ നിന്ന് ബിബിഎ നേടി, പിന്നീട് ദുബായിൽ നിന്ന് ഇൻറർനാഷണൽ ബിസിനസ്സിൽ മാസ്റ്റേഴ്സും എടുത്തു. തുടക്കത്തിലെ ജോലി സെയിൽസ് അഡ്വൈസർ ആയിട്ടായിരുന്നു. പിന്നീടത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി. ഷസാം ഏറ്റവുമധികം ആഗ്രഹിച്ചു വാങ്ങിയ ഒരു സാധനം ആപ്പിൾ വാച്ച് സീരിയസ് വൺ ആണ്. ഇന്നും അത് പൊന്നുപോലെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട് എന്നും ഷസാം പറയുന്നു.
ഷസാം ജീവിതത്തിൽ ഇഷ്ടമുണ്ടായിരുന്നത് ‘അഭിനയം, സ്റ്റോറി ടെല്ലിങ്, ഡയറക്ഷൻ’എന്നിവയായിരുന്നു. അത് പഠിച്ചെടുക്കാൻ തീരുമാനിച്ചശേഷം അസിസ്റ്റൻറ് ഡയറക്ടറായി വർക്ക് ചെയ്യാൻ തുടങ്ങിയില്ലെങ്കിലും നല്ല കഷ്ടപ്പാട് ആയിരുന്നു അസിസ്റ്റൻറ് ഡയറക്ടറുടെ പണി. അസിസ്റ്റന്റ് ഡയറക്ടർ പരിപാടി ഒരു വിജയമായില്ലെങ്കിലും ഒരുപാട് കാര്യങ്ങൾ അത് പഠിപ്പിച്ചു. ക്യാമറയെ നോക്കാൻ ധൈര്യം കിട്ടി. മനസ്സിലുള്ളത് എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു. പ്രത്യേകിച്ച് കമന്റുകളെ എങ്ങനെ നേരിടണം എന്നെല്ലാം മനസ്സിലാക്കാൻ സഹായിച്ചത് അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്നപ്പോഴത്തെ അനുഭവജ്ഞാനമാണ്.
പിന്നെ സോഷ്യൽ മീഡിയയിൽ എത്തി യൂട്യൂബിൽ ഫേമസ് ആയി, മെറ്റാ റെക്കഗ്നിഷൻ കിട്ടി ടെഡക്സ് ടോക്ക് നടത്തി. ഇൻസ്റ്റയിൽ ഇൻഫ്ലുവറുമായി. ഇപ്പോൾ ഏറ്റവും ആസ്വദിക്കുന്നതും ഈ ജോലിയാണ്. എപ്പോഴും നമുക്ക് ലൈഫിൽ പ്ലാൻ ബി ഉണ്ടായിരിക്കണം. പ്രശ്നങ്ങളെ നേരിടാനും തയ്യാറായിരിക്കണം. ജീവിതത്തിൽ മാറ്റി നിർത്തിയ ആഗ്രഹങ്ങൾക്ക് പിന്നാലെയും ഇടക്കെങ്കിലും പോകണം. ഒരു പാഷൻ ഉണ്ടെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും അത് ട്രൈ ചെയ്യണമെന്നാണ് ഷസാമിന്റെ ഉപദേശം.
സന്തോഷം നിറഞ്ഞ കുട്ടിക്കാലം ഒന്നുമല്ലായിരുന്നു ഷസാമിന്റേത്. സാമ്പത്തികമായും കുടുംബത്തിൽ നിന്നും നിറയെ പ്രശ്നങ്ങൾ നേരിട്ടുള്ള ഒരു ബാല്യകാലമായിരുന്നു. ഭക്ഷണമില്ലാത്ത സന്ദർഭങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഭാവിയെക്കുറിച്ച് ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരിക്കലും തളരാൻ തയ്യാറല്ലായിരുന്നു ഷസാം. എന്നാൽ ഇപ്പോൾ അതെല്ലാം മാറി; ആവശ്യത്തിന് പൈസയും ഫേമസും ആയി. ആഗ്രഹങ്ങളെല്ലാം നേടിയെടുക്കാനും സാധിക്കുന്നു അതിൽ വളരെയധികം സന്തോഷവാനുമാണ് ഷസാം.