ബിസിനെസ്സ് ആരംഭിക്കുന്നതിനു മുൻപ് അതിനെ കുറിച്ച് അറിഞ്ഞിരിക്കണം, പഠിച്ചിരിക്കണം. അതുപോലെ, നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും മറ്റുള്ളവരുടെ അഭിപ്രയങ്ങൾ അറിഞ്ഞു അതിനനുസരിച്ചു നല്ല സേവനങ്ങൾ നൽകുകയും വേണം.
- ബിസിനസ്സ് ആലോചന : നിങ്ങൾ ഏതുതരം ബിസിനസ്സ് തുടങ്ങാനാണ് ഇഷ്ടപ്പെടുന്നത് എന്നാണ് ആദ്യം കണ്ടെത്തേണ്ടത്. അതിനായി സമയം എടുത്തു ആലോചിക്കുക. നിങ്ങളുടെ ആവശ്യങ്ങൾ, അനുഭവങ്ങൾ, പ്രവർത്തികൾ, താല്പര്യങ്ങൾ എന്നിവ ഈ ഘട്ടത്തിൽ പരിഗണിക്കണം.
- പണം കണ്ടെത്തുക : ബിസിനസ്സ് തുടങ്ങാൻ നിങ്ങൾക്ക് ഒരു മൂലധനം ആവശ്യമാണ്. അതിനായി ആദ്യം ഒരു നിക്ഷേപം കണ്ടെത്തുക. ഇത് നിങ്ങളുടെ ബിസിനസ്സിന്റെ ആരംഭം എളുപ്പമാക്കാൻ സഹായിക്കും.
- ബിസിനസ്സ് പ്ലാൻ: നിങ്ങളുടെ ബിസിനസ്സ് നടത്താൻ ഒരു ബിസിനസ്സ് പ്ലാൻ തയ്യാറാക്കുക. ഉത്പാദനം, വിപണി, വ്യാപാര സ്ഥലം, പണം വ്യവസ്ഥാപനം, പ്രവർത്തനരീതി, പണത്തിന്റെ ആവശ്യകത, സ്വകാര്യത, സ്വാധീനം, എന്നിവ മനസ്സിൽ കണ്ടുകൊണ്ടുവേണം ബിസിനസ്സ് പ്ലാൻ തയാറാക്കാൻ.
- പാർട്ട്നേർഷിപ്പുകൾ: നിങ്ങളുടെ ബിസ്നെസ്സ് പാർട്ട്നേർഷിപ്പുകൾ കാര്യക്ഷമത അറിഞ്ഞിരിക്കണം. ബിസ്നെസ്സ്പരമായി നിങ്ങൾ നടത്തുന്ന ഇടപാടുകൾ, ബന്ധപ്പെടുന്ന വ്യക്തികൾ തുടങ്ങിയവ നന്നായി മനസിലാക്കാനും ശരിയായി പ്രവർത്തിക്കാനും ശ്രമിക്കുക.
- ബിസിനസ് തുടങ്ങുക: ബിസിനെസ്സ് പഠിച്ചാൽ മാത്രം പോരാ. അതിലേക്ക് കാലെടുത്തു വെയ്ക്കണം. തുടങ്ങാൻ ധൈര്യം കാട്ടിയാൽ മാത്രമേ മുന്നോട്ടേക്കുള്ള യാത്ര സാധ്യമാകൂ.
- തുടക്കം : ബിസിനസ് ആരംഭിക്കാൻ തയ്യാറാകുക. ഉത്പാദനം ആരംഭിക്കുക, പാർട്ട്നേർഷിപ്പുകൾ തുടങ്ങുക, വിപണിയിലേക്ക് ഇറങ്ങുക.
- വിപണനം: നിങ്ങളുടെ ബിസിനെസ്സ് എന്തുതന്നെയായാലും വിപണിയിലേക്ക് ഇറങ്ങിയാൽ മാർക്കറ്റിങ് പ്രധാനകാര്യമാണ്. സോഷ്യൽ മീഡിയ, വെബ്സൈറ്റ്, പ്രിന്റ്- ടെലിവിഷൻ എന്നിവയിൽ പരസ്യം ചെയ്യുക. ആളുകളിൽ നിങ്ങളുടെബിസിനെസ്സ് സാന്നിധ്യം അറിയിക്കുക.
- പ്രതികരണം ശ്രദ്ധിക്കുക: നിങ്ങളുടെ ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ, അനുഭവങ്ങൾ, കമെന്റുകൾ തുടങ്ങിയവ ശ്രദ്ധിക്കുക. ഇവയിൽ നിന്ന് കാര്യങ്ങൾ മനസിലാക്കി ഉത്തമ സേവനം നൽകുന്നതിനായി ശ്രമിക്കുക.
- പണം കൈകാര്യം : നിങ്ങൾക്ക് ബിസിനസ്സ് നന്നായി കൊണ്ടുപോകാൻ പണം ആവശ്യമുണ്ട്. പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തുക. നിങ്ങളുടെ ബിസിനസ്സ് വരവും ചിലവുകളും കണക്കാക്കുക. ബിസിനസ്സ് ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായിക്കും.
- അനുഭവങ്ങൾ: നിങ്ങളുടെ ബിസിനസ്സ് യാത്രയിൽ നല്ലതും ചീത്തയുമായ കാര്യങ്ങൾ നേരിടേണ്ടിവന്നേക്കാം. അത്തരം അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നിങ്ങളുടെ ബിസിനസ്സ് വളർത്താൻ ശ്രമിക്കുക.
അതുപോലെ, ബിസിനസ്സ് ആരംഭിക്കുന്നതിനു മുൻപ്, സമയം, ശ്രമം, പ്രവർത്തന രീതി, സാമ്പത്തിക നില തുടങ്ങിയ യാഥാർത്ഥ്യങ്ങൾ അറിയുന്നത് പ്രധാനമാണ്. അവയെ കുറിച്ച് കൃത്യമായ അവബോധം നിങ്ങൾക്ക് ഉണ്ടായിരിക്കണം. ബിസിനസ്സ് ആരംഭിച്ചു കഴിഞ്ഞാൽ ചെയ്യുന്ന ബിസിനസ്സിനെ വിശ്വസിക്കുക, വളർത്തുക, ആവശ്യമായ പരിഷ്കരണം നടത്തുക തുടങ്ങിയവ ബിസിനസ്സ് വിജയത്തിലെത്തിക്കാൻ സഹായകമാകും.
സാധ്യതകൾ പരിശോധിക്കുക, പരിഷ്കരിക്കുക, അനുഭവങ്ങൾ പങ്കുവെച്ച് വളരുക.
സാധ്യതകൾ പരിശോധിക്കുക, പരിഷ്കരിക്കുക, അനുഭവങ്ങൾ പങ്കുവെച്ച് വളരുക. അതിനുശേഷം, നിങ്ങൾ ആദ്യത്തെ വിജയം സ്വന്തമാക്കുന്നതിനു തയ്യാറായിരിക്കുക. അച്ചടക്കത്തോടെ പരിശ്രമിക്കുന്നതിനനുസരിച്ചു നിങ്ങൾക്ക് ബിസിനസ്സ് വിജയത്തിൽ എത്താൻ സാധിക്കും. അതിനു സഹായകമാകുന്ന വഴികളും സംവിധാനങ്ങളും അറിയുക. സാധാരണയായി, ബിസിനസ്സ് ആരംഭിക്കുമ്പോൾ വിജയിക്കുമോ എന്ന സംശയവും പ്രശ്നങ്ങൾ വരുമ്പോൾ നേരിടാതെ ഒഴിഞ്ഞു മാറുന്നതും ബിസിനസ്സ് തകർച്ചയ്ക്ക് വഴിതെളിക്കും. അനുഭവങ്ങളും അറിവുകളും അടിസ്ഥാനമാക്കി ഒരു ലക്ഷ്യം സ്ഥാപിക്കുക. അതിനായി പരിശ്രമിക്കുക.
ബിസിനസ്സ് ആരംഭിക്കുക എന്നുള്ളത് ഒരു ബാലികേറാമലയൊന്നുമല്ല. എല്ലാവര്ക്കും എത്തിപ്പിടിക്കാൻ ആകുന്ന ഒരു മേഖല തന്നെയാണ്. അതിനായി ആഗ്രഹത്തോടെ പരിശ്രമിക്കുക. നിങ്ങളുടെ ബിസിനസ്സ് യാത്ര സഫലമാക്കട്ടെ.