കൊറോണ കാലം തുറന്നു വെച്ച സാധ്യതകളെ മനസ്സിലാക്കി പുതിയ മാറ്റത്തെ അറിഞ്ഞ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വളർന്ന രണ്ട് സഹോദരങ്ങളുടെ ബിസിനസ് ലോകത്തിലേക്കുള്ള യാത്ര വിശേഷങ്ങൾ അറിയാം
ഒരു വർഷത്തിനുള്ളിൽ തന്നെ ഒരുപാട് വിദ്യാർഥികൾക്ക് പഠനത്തിന് വഴികാട്ടിയാണ് ‘എക്സാം വിന്നർ’. കോഴിക്കോട് ഐഐഎം ഇൽ നിന്ന് എംബിഎ നേടിയ അലക്സ് തോമസും ഡൽഹി സെന്റ് സ്റ്റീഫെൻസിൽ നിന്ന് എക്കണോമിക്സ് ഓണേഴ്സ് നേടിയ അലൻ തോമസും ചേർന്നാണ് ‘എക്സാം വിന്നർ’ എന്ന ലൈനിങ് പ്ലാറ്റ്ഫോം തുടങ്ങുന്നത്. അലനും അലക്സും കോഴിക്കോടുക്കാരാണ്. അച്ഛനും അമ്മയും ബിസിനസുകാരാണ്. ബിസിനെസ്സ് കണ്ടുതന്നെയാണ് വളർന്നതും. സംരംഭക കുടുംബത്തിൽനിന്നും വന്നതുകൊണ്ടുതന്നെ ജോലിയെക്കാളേറെ ബിസിനസിനോടായിരുന്നു ഇരുവർക്കും പ്രിയം. അതുകൊണ്ട്സെ തന്നെയാണ് സെന്റ് സ്റ്റീഫെനിസിൽനിനും ഐഐഎംഇൽനിന്നും പഠനം പൂർത്തിയാക്കി ബിസ്നസ്സിലേക്ക് ഇറങ്ങിയതും. അലക്സിന് 26 ലക്ഷം വാർഷിക വരുമാനമുള്ള ഒരു ജോലി പഠനത്തിനു ശേഷം ലഭിച്ചിരുന്നു. അത് വേണ്ടെന്ന് വെച്ചാണ് സംരംഭകത്വത്തിലേക്ക് ഇറങ്ങിയത്.
അലക്സ് പോസ്റ്റ് ഗ്രാജുവേഷൻ ഫൈനലിയറും അലൻ ഗ്രാജുവേഷൻ ഫൈനലിയറും ആയിരുന്ന സമയത്താണ് പാന്റാമിക്ക് വരുന്നത്. വെറുതെ വീട്ടിലിരിക്കുന്ന സമയത്ത് എന്ത് ചെയ്യാം എന്ന് ആലോചിച്ചപ്പോഴാണ് ‘പഠിപ്പിക്കുക’ എന്ന പാഷനെ പൊടിതട്ടിയെടുക്കാൻ രണ്ടുപേരും തീരുമാനിച്ചത്. കുറച്ചു ക്ലാസുകൾ എടുത്ത് യൂട്യൂബിൽ വീഡിയോയായി ഇടാം എന്ന ആശയമാണ് ആദ്യം മനസ്സിൽ വന്നത്. പത്തിന്റെയും പ്ലസ് വണ്ണിന്റെയും പ്ലസ് ടുവിന്റേയും ഫിസിക്സും മാക്സും ക്ലാസ്സുകളാണ് തുടക്കത്തിൽ വീഡിയോകളാക്കി ഇട്ടു തുടങ്ങിയത്.
ബെഡ് റൂം ആയിരുന്നു ആദ്യത്തെ സ്റ്റുഡിയോ. ‘എക്സാം വിന്നർ’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലിലാണ് തുടക്കത്തിൽ ക്ലാസുകൾ വന്നത്. കണ്ടവരെല്ലാം പഠിപ്പിക്കുന്നത് നല്ലതാണെന്ന് പറഞ്ഞു. കണ്ട കുട്ടികൾ ‘സാറമ്മാര് പവറാണ്’, ‘സൂപ്പറാണ്’ ‘പൊളിയാണ് സാറുമാര്’ എന്നൊക്കെ പറഞ്ഞതും അലക്സിനും അലനും വലിയ പ്രോത്സാഹനമായി. യൂട്യൂബ് ചാനലിൽ നിന്ന് ആദ്യകാലത്ത് പൈസയൊന്നും കിട്ടിയില്ലായിരുന്നു. യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും മികച്ച പ്രതികരണം ലഭിച്ചുതുടങ്ങിയതോടെ ഈ പഠിപ്പിക്കൽ ഒരു സംരംഭമായി മാറ്റിയാൽ നല്ലതല്ലേ എന്ന ചിന്ത വന്നത്. അങ്ങനെ പാഷനെ പ്രൊഫഷനാക്കി.
ആദ്യവർഷം ഫ്രീ ആയിട്ടായിരുന്നു ക്ലാസുകൾ നൽകിയത്. അപ്പോൾ കുട്ടികളുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് തന്നെയാണ് കോഴ്സ് ആയി കൊടുക്കാമോ എന്നാവശ്യം ഉയർന്നത്. അങ്ങനെ ആദ്യമായി പ്ലസ് വണ്ണിന്റെ ക്ലാസ് തുടങ്ങി. 300 മുതൽ 600 കുട്ടികൾ വരെ ഉണ്ടായിരുന്നു ആ ക്ലാസ്സിൽ. യൂട്യൂബിൽ പെയ്ഡ് കോഴ്സുകൾ കൊടുക്കാൻ പറ്റില്ല. അതുകൊണ്ട് ഒരു ലേണിംഗ് ആപ്പ് വികസിപ്പിച്ചെടുക്കാൻ അലനും അലക്സും തീരുമാനിച്ചു. കയ്യിൽ അതുവരെ സ്വരുക്കൂട്ടി വച്ചിരുന്ന പൈസയെല്ലാം എടുത്താണ് ആപ്പ് നിർമ്മിച്ചത്.
എക്സാം വിന്നർ’ കോംപീറ്റ് ചെയ്യുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ലേർണിംഗ് പ്ലാറ്റുഫോമുകളുമായിട്ടാണ്. എങ്കിൽകൂടിയും ഒട്ടും താഴെ പോകാതെ അവർക്കൊപ്പം പിടിച്ചുനിൽക്കാൻ ഇന്ന് എക്സാം വിന്നറിന് സാധിക്കുന്നുണ്ട്.
ആപ്പും യൂട്യൂബും നന്നായി പോകാൻ തുടങ്ങിയപ്പോൾ കുറച്ച് അധ്യാപകരെ പഠിപ്പിക്കാനായി തിരഞ്ഞെടുത്തു. നല്ല എനർജറ്റിക്കായ ക്ലാസുകൾ കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനാൽ 22നും 24 ഇടയിലുള്ള അധ്യാപകരെയാണ് തിരഞ്ഞെടുത്തത്.
ഇന്ത്യയിലെ ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളായ ഐഐടി, എൻഐടി,ഐഐഎം, ഐസർ തുടങ്ങിയവയിൽ നിന്നും ഗ്രാജുവേഷൻ എടുത്തവരാണ് ‘എക്സാം വിന്നറിലെ അധ്യാപകർ. കേരളത്തിലെ ഏത് സാമ്പത്തിക നിലവാരത്തിലുള്ള വിദ്യാർത്ഥികൾക്കും പഠിക്കാൻ പറ്റുന്ന വിധത്തിൽ താങ്ങാൻ കഴിയുന്ന ഫീസ് മാത്രമേ ‘എക്സാം വിന്നറിലുള്ളൂ. ഏതു പഠന നിലവാരത്തിലുള്ള കുട്ടിക്കും എത്ര ദുഷ്കരമായ വിഷയവും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിധമാണ് ഇവിടുത്തെ ക്ലാസുകൾ. ലൈവ് ക്ലാസുകളും റെക്കോർഡ് ക്ലാസുകളും ഡെയിലി മോക് ടെസ്റ്റുകളും അങ്ങനെ ഒരു പരീക്ഷ വിജയിക്കാൻ വേണ്ട എല്ലാം തന്നെ എക്സാം വിന്നറിലുണ്ട്. പരീക്ഷയിൽ പൊട്ടുമെന്ന് കരുതിയവരും എക്സാം വിന്നറിലെ വീഡിയോസ് കണ്ട് പാസായ ചരിത്രമുണ്ട്.
ഇപ്പോൾ അലന്റെയും അലക്സിന്റെയും എക്സാം വിന്നറിന് 10000 സ്ക്വയർ ഫീറ്റുള്ള ഒരു ഓഫീസ് സ്വന്തമായി ഉണ്ട്. 50,000ത്തിലധികം കുട്ടികൾ ഇന്ന് ആപ്പിൽ പഠിക്കാനായി എത്തുന്നുണ്ട്. എക്സാം വിന്നറിന് കീഴിൽ 120 പേർ ജോലി ചെയ്യുന്നുണ്ട്. ഒന്നരലക്ഷത്തോളം സാലറിയാണ് കൊടുക്കുന്നത്. 28 യൂട്യൂബ് ചാനലുകൾ ഇന്നുണ്ട്. 30 ലക്ഷത്തിലേറെ സബ്സ്ക്രൈബ്സും. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു.
അലനും അലക്സിനും സ്വന്തമായി ഒരു സാലറി നിശ്ചയിച്ചിട്ടുണ്ട്. അത് എടുത്ത് അതിൽ ചിലവുകൾ നടത്തുന്നു.ബാക്കിയുള്ളതെല്ലാം ഈ സംരംഭകത്വത്തിൽ തന്നെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ സംരംഭകത്വം മുന്നോട്ടുപോകാനുള്ള ഊർജ്ജം ലഭിക്കുന്നതും ഇതിൽ നിന്നാണ്.
കുട്ടികളുടെ കഴിവ് മനസ്സിലാക്കി പ്രീമിയം ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് എത്തിക്കാൻ അവരെ സഹായിക്കണം എന്നാണ് അലന്റെയും അലക്സിന്റെയും ആഗ്രഹം. ഇന്ത്യയിലെ മികച്ച ഇൻസ്റ്റിട്യൂട്ടുകളിൽ പഠിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, ഓഫ്ലൈൻ ഇൻസ്റ്റിട്യൂട്ട് ആരംഭിക്കുക എന്നിവയാണ് ഭാവി പദ്ധതികൾ.