നിരവധിപേർ പണം കൊണ്ട് കളയുകയും പണത്തെക്കുറിച്ച് പഠിച്ച് പണം വാരുകയും ചെയ്യുന്ന ഒരു മേഖലയാണ് ഷെയർ മാർക്കറ്റ്.
എന്നാലും ഇന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവരും ഇൻവെസ്റ്റ് ചെയ്യുന്നവരും ചുരുക്കമാണ്. ഷെയർ മാർക്കറ്റിന്റെയും ട്രേഡിങ്ങിന്റെയും സാധ്യതകളും രീതികളും അറിഞ്ഞു ആ അറിവ് മറ്റുള്ളവർക്ക് പകർന്നു സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ സഹായിക്കുന്ന ഒരു സംരംഭകനാണ് അലി സുഹൈൽ.
കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ് സുഹൈൽ. ബിഎസ്ഇ ഇലക്ട്രോണിക്സ് ആണ് സുഹൈൽ പഠിച്ചത്. കുടുംബത്തിൽ ആർക്കും തന്നെ ബിസിനസുമായി യാതൊരു ബന്ധവുമിലായിരുന്നു. സുഹൈലിന്റെ ഉപ്പ ഒരു പ്രവാസിയായിരുന്നു. 2016 സുഹൈലിന്റെ ഉപ്പ മരിക്കുമ്പോൾ ഒരു പ്രവാസിയുടെ കുടുംബത്തിൻറെ എല്ലാ പ്രശ്നങ്ങളും ബാധ്യതകളും ആ കുടുംബം നേരിടേണ്ടി വന്നിരുന്നു. അന്ന് സുഹൈൽ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. പണം ആവശ്യമുണ്ടെങ്കിലും ഇല്ലാത്ത അവസ്ഥ. ആ സമയത്ത് എന്തെല്ലാം ജോലി ചെയ്തെന്ന് സുഹൈലിനു പോലും അറിയില്ല. ബാങ്കിൽ സെയിൽസിൽ ജോലി ചെയ്തു, ജ്യൂസ് കടയിൽ ജ്യൂസ് ഉണ്ടാക്കി കൊടുത്തു, ആക്രി കടയിൽ കച്ചവടം നടത്തി. തിരുപ്പൂര് പോയി വസ്ത്രങ്ങള് വാങ്ങി നാട്ടികൊണ്ടുവന്ന് വിറ്റു. അങ്ങനെ കുറെ മേഖലകളിൽ കയറിയിറങ്ങി ജോലി ചെയ്തു നോക്കിയിട്ടും ഒന്നും ശരിയായില്ല.
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഷെയർ മാർക്കറ്റിനെ കുറിച്ച് ആദ്യമായി സുഹൈൽ അറിയുന്നത്. ഷെയർ മാർക്കറ്റിൽ പൈസ ഇട്ടാൽ ഭാവിയിൽ അത് വളരുമെന്ന് അന്ന് തന്നെ മനസ്സിലാക്കിയിരുന്നു. ഒരുപാട് പൈസ ഷെയർ മാർക്കറ്റിൽ ഇറക്കാൻ അന്ന് സുഹൈലിന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു. അതിനാൽ ചെറിയ പൈസ അഞ്ഞൂറും ആയിരം രൂപയും ഒക്കെ ട്രേഡിങ് നടത്തി ചെറിയ ലാഭങ്ങൾ ഉണ്ടാക്കിയാണ് ഷെയർ മാർക്കറ്റിൽ ആദ്യം ചുവട് വച്ചത്.
എന്നാൽ വലിയ ലാഭമില്ലാത്തതിനാലും ജോലിയും പൈസയും അത്യാവശ്യമായതിനാലും ദുബായിലേക്ക് പോകാൻ തീരുമാനിച്ചു. അപ്പോഴും ബിസിനസ് തന്നെയായിരുന്നു സുഹൈലിന്റെ മനസ്സിൽ. വിസിറ്റിംഗ് വിസയിൽ ദുബായിൽ പോയെങ്കിലും റഫർ ചെയ്യാൻ ആരുമില്ലാത്തതിനാൽ ജോലിയൊന്നും കിട്ടിയില്ല. പക്ഷേ ഒരുപാട് സമയം വെറുതെ കിട്ടി. ആ സമയമെല്ലാം ട്രേഡിങ്ങിനെ കുറിച്ച് പഠിച്ചു. നല്ല സുഹൃത്തുക്കളെ കിട്ടിയതും ഒരു വഴിത്തിരിവായി.
ഗൾഫിൽ ജോലിക്ക് പോകുമ്പോൾ അവിടെ ചെന്ന് പണം ഉണ്ടാക്കി ആ പണം കൊണ്ട് ട്രേഡിങ് ചെയ്തു കുറച്ച് പണമൊക്കെ സമ്പാദിച്ച് നാട്ടിൽ വന്ന സെറ്റിൽ ചെയ്യുക എന്നത് തന്നെയായിരുന്നു സുഹൈലിന്റെ മനസ്സിൽ.
ദുബായിൽ നിന്ന് കിട്ടിയ ഒരു സുഹൃത്തിന് ഷെയർ മാർക്കറ്റിനെ കുറിച്ച് നല്ല അറിവുണ്ടായിരുന്നു. ആ അറിവും സുഹൈലിന്റെ അറിവും ഉപയോഗിച്ച് ട്രേഡിങ് ചെയ്തു സമ്പാദിക്കാൻ തുടങ്ങി. മൂന്നുമാസം കഴിഞ്ഞ് വിസിറ്റിംഗ് വിസ തീർന്ന നാട്ടിലേക്ക് വരുമ്പോഴേക്കും സുഹൈൽ ട്രേഡിങ്ങിൽ മിടുക്കനായിരുന്നു. ഇത് തന്നെയാണ് തൻറെ വഴിയെന്നും സുഹൈൽ മനസ്സിലാക്കി കഴിഞ്ഞിരുന്നു.
ട്രേഡിങ് ഒരു സ്കിൽ ഡെവലപ്മെൻറ് ആയതുകൊണ്ട് തന്നെ ഒരു ട്രേഡിങ് കമ്മ്യൂണിറ്റി ഉണ്ടാക്കി എടുത്താൽ മാത്രമേ കൂടുതലായി ഈ മേഖലയിൽ വിജയിക്കാൻ കഴിയൂ എന്നും അറിവുകൾ പരസ്പരം പങ്കുവെക്കാൻ സാധിച്ചാൽ അത് എല്ലാവരുടെയും വളർച്ചയ്ക്കും സാമ്പത്തിക സ്വാതന്ത്ര്യത്തിനും സഹായമാകുമെന്നും സുഹൈൽ മനസ്സിലാക്കി. അതിനായി സുഹൈൽ ഒരു ട്രേഡിങ് കമ്മ്യൂണിറ്റി ഉണ്ടാക്കാനായി കുറെ ആളുകളെ ട്രേഡിങ് പഠിപ്പിക്കാൻ തീരുമാനിച്ചു. തുടക്കത്തിൽ ഫ്രീ ആയിട്ട് ആയിരുന്നു പഠിപ്പിച്ചിരുന്നത്. പിന്നീട് അത് 25 പേരുള്ള ഓരോ ബാച്ചുകളായി പഠിപ്പിക്കാൻ തുടങ്ങി. അത് കഴിഞ്ഞ് അതിനാവശ്യമുള്ള മെന്റേഴ്സിനെയും കണ്ടെത്തി നിയമിച്ചു.
പതിയെ അതൊരു സംരംഭമായി വളർന്നു. സംരംഭമായി വളരാൻ തുടങ്ങിയപ്പോൾ അതിനൊരു പേരുവേണമായിരുന്നു. അങ്ങനെ സുഹൃത്ത് ഹർഷദും സുഹൈലുമായി ചേർന്ന് തുടങ്ങിയ ആ സംരംഭത്തിന് ട്രേഡ് എക്സ് ടിബിഎം(ദി ബില്ലണേഴ്സ് മൈൻഡ്) എന്ന് പേരിട്ടു. യുഎഇയിലും കോഴിക്കോടുമാണ് ആദ്യം ഓഫീസുകൾ തുടങ്ങിയത്. ഒരു ട്രേഡ് ഫ്ലോർ സെറ്റ് ചെയ്യുകയാണ് ആദ്യം ചെയ്തത്. പിന്നീട് ട്രേഡിങ് കമ്മ്യൂണിറ്റി ബിൽഡ് ചെയ്തു. ഇപ്പോൾ ഇവിടെ ഓൺലൈനായും ഓഫ് ലൈനായും കോഴ്സുകൾ പഠിക്കാനും ട്രേഡിങ് ചെയ്ത് പരിശീലിക്കാനും അവസരമുണ്ട്.
ട്രേഡ് എക്സ് ടിബിഎം, മൊഡ്യൂളുകൾ ആയിട്ടുള്ള ഒരു രീതിയിലാണ് ഈ കോഴ്സുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. നാലു മൊഡ്യൂളുകൾ ഉണ്ട്. അത് ട്രേഡിങ് പഠിക്കുന്ന ആളുടെ സൗകര്യത്തിനു ചെറിയ തുക നൽകി പഠിച്ചെടുക്കാം. ഷെയർ മാർക്കറ്റിൽ പഠിക്കാതെ ഇറങ്ങിയാൽ തിരിച്ചടികൾ ഉണ്ടാകും. ട്രേഡിംഗിലേക്ക് ഇറങ്ങുമ്പോഴും പണം ഉണ്ടാക്കാനും നഷ്ടപ്പെടാനും ഒരു ബട്ടൺ മതിയെന്ന് ഓർമ്മവേണം. പഠിച്ചു ചെയ്താൽ പണമുണ്ടാക്കാനും സാമ്പത്തിക ഭദ്രത നേടാനും പറ്റിയ ബിസിനെസാണ് ഷെയർ മാർക്കറ്റ് ട്രേഡിങ്.