ലക്ഷങ്ങൾ വിറ്റുവരവുള്ള പതിനാറുകാരൻ കുട്ടിസംരംഭകന്റെ കഥ
ഒരു സംരംഭം തുടങ്ങാൻ പ്രായപരിധിയില്ലെന്ന് തെളിയിച്ചൊരു കുട്ടി സംരംഭകനാണ് അൻഫാൽ. അൻഫാലിനു 16 വയസ്സാണ് പ്രായം. എറണാകുളത്ത് പ്ലസ്ടുവിന് പഠിക്കുന്നു. മൊബൈൽ കവർ ഓൺലൈനിൽ വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ഈ കുട്ടി സംരംഭകൻ. തടിയുടെ ഇംപോർട്ടിംഗ് ബിസിനസാണ് അൻഫാലിന്റെ അച്ഛന്റെ ജോലി. ...