ലക്ഷ്വറി ലോകത്തെ മുൻപന്മാരാണ് വാച്ചുകളും സൺഗ്ലാസുകളും. പല സെലിബ്രിറ്റികളും ധരിക്കുന്ന വിലകൂടിയ ആക്സസറീസിനെ കുറിച്ച് നമുക്കറിയാൻ കൗതുകമാണ്. അത്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഒരു യൂട്യൂബർ ഉണ്ട് എഫ്ഫിൻ എം. കോണോഗ്രാഫ് എന്ന യൂട്യൂബ് ചാനലിലൂടെ എഫ്ഫിൻ നമുക്ക് വാച്ചുകളുടെയും സൺഗ്ലാസുകളുടെയും മായാപ്രപഞ്ചം തുറന്നു കട്ടി തരും. നിങ്ങൾ ഒരു വാച്ച് പ്രേമിയാണെങ്കിൽ അല്ലെങ്കിൽ വാച്ചുകളുടെ ലോകത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ എഫ്ഫിനേയും കോണോഗ്രാഫിനെയും അറിയാതെ പോകരുത്
.വാച്ച് പ്രേമിയായ എഫിൻ ആഡംബര വാച്ചുകളെക്കുറിച്ചുള്ള വിജ്ഞാനപ്രദവും ആകർഷകവുമായ വീഡിയോകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഒരു യൂട്യൂബറാണ്. താങ്ങാനാവുന്ന ഓപ്ഷനുകൾ മുതൽ ലോകത്തിലെ ഏറ്റവും എക്സ്ക്ലൂസീവ് വാച്ചുകൾ വരെ; സെലിബ്രിറ്റികളുടെയും വാച്ച് മേക്കർമാരുടെയും വാച്ചു കഥകളും ആരെയും ആകർഷിക്കും വിധം പറയാറുണ്ട് എഫ്ഫിൻ.
പണ്ടുമുതലേ ലക്ഷ്വറി ബ്രാൻഡുകളെ കുറിച്ച് അറിയാൻ താല്പര്യമുണ്ടായിരുന്നു എഫ്ഫിന്. ലക്ഷ്വറി കാറുകളെ കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും ഇത്തരം എക്സസറുകളെ കുറിച്ച് ഉള്ള അറിവ് കുറവാണ് എന്ന് മനസിലാക്കിയ എഫ്ഫിൻ വാച്ചുകളോടുള്ള തന്റെ അറിവും ഇഷ്ടവും മറ്റുള്ളവരുമായി പങ്കിടാനുള്ള ഒരു മാർഗമായി 2022-ൽ തന്റെ യൂട്യൂബ് ചാനൽ ആരംഭിച്ചു. ചാനൽ അതിവേഗം വളർന്നു, ഇപ്പോൾ 200,000-ലധികം വരിക്കാരുണ്ട്.
എഫ്ഫിൻ കണ്ട് നേരിട്ട് ഞെട്ടിയ ഒരു ബ്രാൻഡ് ഏതാണെന്ന് വെച്ചാൽ, അത് ട്യൂണോ ഷേപ്പിലുള്ള ‘റിഷാമിൽ’ അഥവാ ആർ എം എന്നറിയപ്പെടുന്ന വാച്ചാണ്. അതിൻറെ വില ഏകദേശം നാലുമുതൽ എട്ടു കോടി വരെയാണ്. സ്ത്രീകളുടെ വാച്ചുകളിൽ റോളക്സ് വാച്ചിനാണ് മുൻതൂക്കം. വാച്ച് കളക്ട് ചെയ്യുന്ന തുടക്കക്കാർക്ക് വാങ്ങാൻ പറ്റിയ വാച്ചും റോളക്സാണ്.
വാച്ച് + ജ്വല്ലറി നിർമ്മിക്കുന്ന ചില കമ്പനികൾ ഉണ്ട്. ഡയമണ്ട്, റൂബി മുതലായ വിലപിടിപ്പുള്ള രത്നങ്ങൾ പതിച്ച വാച്ചുകളും മാർക്കറ്റിൽ ലഭ്യമാണ്. അത്തരം വാച്ചുകൾ നിർമ്മിക്കുന്നവരിൽ പ്രസിദ്ധരായ ജേക്കബ് ആൻഡ് കോ ഇന്ത്യയ്ക്കായി ഒരു വാച്ച് ഡിസൈൻ ചെയ്തിട്ടുണ്ട്. അതിൽ ഇന്ത്യ ഗേറ്റ്, കുത്തബ്മിനാർ, ലോട്ടസ് ടെമ്പിൾ, താജ്മഹൽ ഇവയെല്ലാം കൊത്തിവെച്ചിട്ടുണ്ട്. ‘ഇൻഡ്യാ ആര്ട്ട്’ എന്നാണ് ആ വാച്ചിന്റെ പേര്. എഫ്ഫിനെ വല്ലാതെ ആകർഷിച്ച ഒരു വാച്ചായിരുന്നു അത്.
ലക്ഷ്വറി വാച്ചുകളുടെ വില കൂടുതൽ ആകാൻ കാരണം ഇത്തരം വാച്ചുകൾ ഒന്നെങ്കിൽ ‘ലിമിറ്റഡ് എഡിക്ഷൻ’ ആയിരിക്കും അല്ലെങ്കിൽ ‘ലിമിറ്റഡ് പ്രൊഡക്ഷൻ’ ആയിരിക്കും എന്നതാണ്. ലിമിറ്റഡ് പീസ് മാത്രമുള്ള ഇത്തരം വാച്ചുകൾക്ക് റീട്ടെയിൽ മാർക്കറ്റ് വില വീണ്ടും കൂടും. ഈ വാച്ചുകൾ നിർമ്മിക്കുന്നതാകട്ടെ നല്ല ഗുണമേന്മയുള്ള, വിലയുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടും. വാച്ചൊരു നിക്ഷേപം കൂടിയാണ്; വാച്ച് തിരഞ്ഞെടുക്കുന്നതാണ് വാച്ചിൽ നിക്ഷേപിക്കുക എന്നതിൽ പ്രാധാന വെല്ലുവിളി. അതിൻറെ നാളത്തെ മാർക്കറ്റ് അറിഞ്ഞു വാങ്ങാൻ ശ്രമിക്കണം. ലക്ഷ്വറി വാച്ചുകൾ വർഷങ്ങളോളം വെയിറ്റിംഗ് പിരീഡ് ഉള്ളവയാണ്. അവ കാത്തിരുന്ന് വാങ്ങിച്ചതിനുശേഷം പുതുപുത്തൻ പോലെ സൂക്ഷിച്ചുവെച്ച് റീസെയിൽ ചെയ്യുമ്പോഴാണ് അതിൻറെ വില കൂടുന്നത്.
ലക്ഷ്വറി വാച്ചുകൾ പലപ്പോഴും ഒറ്റനോട്ടത്തിൽ ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് മനസ്സിലാവില്ല. പക്ഷേ നല്ലൊരു വാച്ച് പ്രേമിക്ക് വാച്ച് ഒന്ന് കയ്യിൽ എടുത്തു നോക്കിയാൽ, അല്ലെങ്കിൽ വാച്ചിന്റെ ഭാരം നോക്കിയാൽ തീർച്ചയായും ഒറിജിനൽ ആണ് ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് തിരിച്ചറിയാൻ സാധിക്കും.
ഓട്ടോമാറ്റിക് താല്പര്യമുള്ളവർ ഒരിക്കലും സ്മാർട്ട് വാച്ചിലേക്ക് പോകില്ല. സ്മാർട്ട് വാച്ചിന് ഒരു സോഷ്യൽ സ്റ്റാറ്റസ് ഉണ്ടെങ്കിലും വാച്ച് കളക്ട് ചെയ്യുന്നവർക്ക് അതൊരു ആർട്ടാണ്. അത്തരക്കാർ ഒരിക്കലും സ്മാർട്ട് വാച്ച് തിരഞ്ഞെടുക്കില്ല എന്നാണ് എഫ്ഫിന്റെ അഭിപ്രായം. ഒന്നോ രണ്ടോ ബ്രാൻഡുകൾ മാത്രമേ വാച്ചുകളുടെ ലോകത്ത് മിക്കവർക്കും അറിയും എന്നാൽ നല്ല വാച്ചുകൾ കെട്ടിനടക്കുന്നവരും കയ്യിലുള്ളവരും നമ്മുടെ ഇടയിലുണ്ട്. വാച്ചുകളെ കുറിച്ച് വത്യസ്തമായ വിവരങ്ങൾ എല്ലാവരെയും അറിയിക്കുക എന്നതാണ് എഫ്ഫിന്റെ ആഗ്രഹം
വാച്ച് കസ്റ്റംസ് ചെയ്യുന്ന രീതിയും ഉണ്ട്. അതിനെക്കുറിച്ച് അറിയാനും എഫ്ഫിനു വലിയ താല്പര്യമാണ്. അങ്ങനെ അറിഞ്ഞ ഒരു മലയാളം കസ്റ്റമൈസ്ഡ് വാച്ചാണ് ‘നാഴിക.’ ‘നാഴികയ്ക്ക് 40 വട്ടം’ എന്ന് ചൊല്ല് കേട്ടിട്ടില്ലേ? അതിനെ ഓർമിപ്പിക്കുന്ന വിധം 40 എണ്ണം മാത്രമാണ് ഈ വാച്ച് ഇറക്കിയിട്ടുള്ളത്.. മലയാളത്തിൽ അക്കങ്ങൾ ആലേഖനം ചെയ്തിട്ടുള്ള ഈ വാച്ച് ഒരെണ്ണം എഫ്ഫിന്റെ കയ്യിലുമുണ്ട്.
വാച്ച് അവലോകനങ്ങൾ, വാച്ച് ശേഖരണ നുറുങ്ങുകൾ, വാച്ച് വ്യവസായത്തിലെ ഏറ്റവും പുതിയ ട്രെൻഡുകൾ എന്നിവ പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എഫ്ഫിനു സൺഗ്ലാസ്സുകളിലും താല്പര്യമുണ്ട്. സൺഗ്ലാസിന്റെ പല മോഡലുകളെ കുറിച്ചും ലക്ഷ്വറി ബ്രാൻഡുകളെ കുറിച്ചും എഫ്ഫിൻ വീഡിയോകളും ചെയ്യാറുണ്ട്. യൂട്യൂബ് ചാനലിന് പുറമേ, എഫ്ഫിൻ സോഷ്യൽ മീഡിയയിലും സജീവമാണ്, വാച്ച് ഇവന്റുകളിലും കോൺഫറൻസുകളിലും പങ്കെടുക്കുകയും കൺസൾട്ടന്റായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്