പെരുമ്പാവൂരിലെ ഓണംകുളത്തെ ഫാക്ടറിയിൽ നിർമിച്ച് പേറ്റന്റുള്ള ഗ്രാനോവെയേഴ്സിന്റെ ഉത്പന്നങ്ങൾ ഇന്ത്യയിലും വിദേശത്തും വിൽക്കപ്പെടുന്നു.
ഇന്ത്യയിലെ മുൻനിര കിച്ചൺവെയർ, റൂഫിംഗ് ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളായ ഗ്രാനോവെയേഴ്സിന്റെ സിഇഒയാണ് മിന്റോ സാബു. പെരുമ്പാവൂരിലെ ഓണംകുളത്തെ ഫാക്ടറിയിൽ നിർമിച്ച് പേറ്റന്റുള്ള ഗ്രാനോവെയേഴ്സിന്റെ ഉത്പന്നങ്ങൾ ഇന്ത്യയിലും വിദേശത്തും വിൽക്കപ്പെടുന്നു. അഞ്ചു കോടി കടത്തിൽ നിന്ന് 100 കോടി ലാഭത്തിലേക്കുള്ള മിന്റോ സാബുവിന്റെ വിജയത്തിൻറെ കഥ അത് വല്ലാത്ത ഒരു കഥയാണ്.
സംരംഭകനകാൻ ആഗ്രഹിച്ചു സംരംഭകനായതല്ല മിന്റോ. ജീവിതം മിന്റോയെ ഒരു സംരംഭകൻ ആക്കിയതാണ്. ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ച് ഒരുപാട് പഠിക്കും. അതിലേക്ക് ഇറങ്ങിച്ചെല്ലും ആ ഒരു കഴിവായിരുന്നു മിന്റോയെ ഒരു സംരംഭകൻ ആക്കിയത്. ഒരു ബിസിനസ് ഫാമിലിയിലാണ് മിന്റോ ജനിച്ചത്. അച്ഛൻ ഒരു ബിസിനസ്സുകാരനായിരുന്നു. ജോലിയെ കുറിച്ച് ഒന്നും ചിന്തിക്കേണ്ടി വന്നിട്ടില്ല. പഠിച്ചിറങ്ങി ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു.
ചെറുപ്പത്തിൽ ആസ്ട്രോ ഫിസിക്സ് ആയിരുന്നു ഇഷ്ടവിഷയം. എങ്കിലും മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കാന്നാണ് പോയത്. പഠിച്ച കഴിഞ്ഞ് വളരെ ചെറുപ്രായത്തിൽ തന്നെ വിവാഹവും കഴിഞ്ഞു. വിവാഹം കഴിഞ്ഞതോടെ അച്ഛൻറെ ബിസിനസ്സിലേക്ക് ഇറങ്ങി. അന്ന് പ്ലാസ്റ്റിക് ഇൻഡസ്ട്രിയും, ഐസ്ക്രീം കമ്പനിയും പിന്നെ ഒരു പമ്പും കുടുംബ ബിസിനസിനു ഉണ്ടായിരുന്നു. വർക്കിംഗ് ക്യാപിറ്റൽ ഷോട്ടേജ്, ടേൺ ഓവർ ഡ്രോപ്പിംഗും തുടങ്ങി ബിസിനസ് പ്രശ്നങ്ങൾ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് മിന്റോ ബിസിനസിലേക്ക് കാലെടുത്തുവയ്ക്കുന്നത്.
കടം വാങ്ങി കൂട്ടുന്നതായിരുന്നു ആ സമയത്ത് ബിസിനെസ്സിൽ പിടിച്ചുനിൽക്കാൻ ചെയ്തത്. കടം കേറി കേറി അഞ്ചു കോടിയായി. അതോടെ ഓരോ ബിസിനസുകൾ വിറ്റ് കടം തീർക്കാൻ തുടങ്ങി. ഉണ്ടായിരുന്ന അവസാന ബിസിനസ് പോലും ജപ്തി ചെയ്യുന്ന അവസ്ഥയിൽ എത്തി.
എല്ലാ വഴിയും അടഞ്ഞ സമയത്താണ് പുതിയൊരു ആശയം മനസ്സിൽ വന്നത്. പ്ലാസ്റ്റിക്കിന്റെ പ്ലേറ്റുകൾ മാർക്കറ്റിൽ കടന്നുവന്ന ഒരു കാലമായിരുന്നു അത്.
മിന്റോയും ഒരു പ്ലാസ്റ്റിക് പ്ലേറ്റ് മാർക്കറ്റിൽ ഇറക്കാൻ തീരുമാനിച്ചു. സാധാരണ മാർക്കറ്റിൽ ലഭ്യമായ പ്ലേറ്റിൽ നിന്നും വ്യത്യസ്തമായ ഒരു പ്ലേറ്റ് ആണ് മിന്റോ മാർക്കറ്റിൽ ഇറക്കിയത്. കറ പിടിക്കാത്ത, അരികുകൾ പൊട്ടാത്ത, വെള്ളത്തിൽ മുക്കി എളുപ്പം കഴുകിയെടുക്കാൻ കഴിയുന്ന, മൈക്രോവേവ് ചെയ്യാൻ സാധിക്കുന്ന, ചൂടുള്ള ഭക്ഷണം വിളമ്പാൻ പറ്റുന്ന ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് പ്ലേറ്റുകൾ ആയിരുന്നു അവ. എം എഫ് ബി എന്ന ഒരു കോമ്പൗണ്ട് കണ്ടെത്തി പേറ്റന്റ് എടുത്ത് അത് ഉപയോഗിച്ചാണ് പ്ലേറ്റുകൾ ഉണ്ടാക്കിയത്.
എന്നാൽ ഒരു ഉൽപ്പന്നമുണ്ടാക്കി ബ്രാൻഡ് ചെയ്ത് വിൽക്കാനൊന്നും മിന്റോയ്ക്ക് സമയമില്ലായിരുന്നു. അതിനാൽ പല ബ്രാൻഡുകൾക്ക് വേണ്ടി പ്ലേറ്റുകൾ ഉണ്ടാക്കി മാർക്കറ്റിൽ ഇറക്കി. ബിസിനെസ്സ് വിജയിക്കാൻ ഉത്പന്നത്തിൽ വിശ്വാസ മാത്രം പോരാ. ഗുണമേന്മ ഉണ്ടായാൽ പോലും സർട്ടിഫിക്കേഷന് കൂടി ആവശ്യമാണെന്ന് പിന്നീട് മിന്റോ മനസ്സിലാക്കി. അതിനാൽ തന്നെ തന്റെ ഉൽപ്പന്നത്തിന് ടോപ്പ് ടു ബോട്ടം എല്ലാ സർട്ടിഫിക്കേഷനുകളും എടുത്തു. ലഭ്യമായ എല്ലാതര സർട്ടിഫിക്കേഷനും എം എഫ് ബിക്ക് കിട്ടി.
തുടക്കത്തിൽ മറ്റു ബ്രാൻഡുകൾക്ക് വേണ്ടിയായിരുന്നു നിർമ്മിച്ച് നൽകിയത് എങ്കിൽ കൂടിയും പിന്നീട് എന്തുകൊണ്ട് സ്വന്തമായി ഒരു ബ്രാൻഡ് തുടങ്ങിക്കൂടെ എന്ന ചിന്ത വന്നു. അവിടെനിന്നാണ് ഗ്രാനോവെയേഴ്സിന്റെ തുടക്കം. കേരളത്തിൽനിന്ന് സാധനങ്ങൾ വാങ്ങാൻ മിക്ക ആളുകൾക്കും മടിയാണ്. അതുപോലെതന്നെ പുറത്തുള്ള മാർക്കറ്റുകളിലേക്ക് എത്തിക്കുക എന്ന് പറയുന്നതും വളരെ ചിലവേറിയ ഒരു പ്രശ്നമാണ്. അത് പരിഹരിക്കാനായി ബോംബെയിൽ ഒരു വെയർഹൗസ് തുടങ്ങി അവിടെ നിന്നുമായി പിന്നിടുള്ള വില്പന. ഇന്ന് ഗ്രാനോവെയേഴ്സിന്റെ ഉത്പന്നങ്ങൾ ഇന്ത്യയിലും വിദേശത്തും ലഭ്യമാണ്.
ലോക്ക് ഡൗൺ സമയത്തെ ചിന്തകളിൽ നിന്നാണ് മിന്റോയുടെ പുതിയ ഉത്പന്നം പുറത്തുവന്നത്. ഗ്രാനോനാനോ എന്ന ബ്രാൻഡിലുള്ള റൂഫ് ടൈലുകൾ ആണത്. വെള്ളം പിടിക്കില്ല. ചൂട് കടന്നുവരില്ല. കനവും ഭാരവും കുറവാണ്, നാനോ സെറാമിക് പാർട്ടിക്കിൾസ് അടങ്ങിയിട്ടുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമിക്കുന്നത് ഇതെല്ലാമാണ് ഈ റൂഫ് ടൈൽസുകളെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാകുന്നത്.
ഇന്ന്, ഗ്രാനോവെയേഴ്സ് ഇന്ത്യയിലെ കിച്ചൺവെയർ, റൂഫിംഗ് ഉൽപ്പന്നങ്ങളുടെ മുൻനിര നിർമ്മാതാക്കളിൽ ഒന്നാണ്. ആഭ്യന്തര, അന്തർദേശീയ വിപണികളിൽ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. മിന്റോ സാബുവിന്റെ കാഴ്ചപ്പാടും നേതൃത്വവും ഗ്രാനോവെയേഴ്സിന്റെ വിജയത്തിൽ നിർണായകമായിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും എന്ത് നേടാനാകും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് മിന്റോ സാബു.