കേരളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ അമീൻ ഫാഷൻ ജ്യൂവെൽസ് കല്യാണപെണ്ണിനെ അണിയിച്ചൊരുക്കുന്ന മനോഹരമായ റെന്റൽ ആഭരണങ്ങളുടെ കലവറയാണ്.
ജീവിതത്തിലെ കഷ്ടതകളെ മറികടന്ന് വിജയകോടി നാട്ടിയ സനോവർ എന്ന മലബാറുകാരന്റെ അൽ അമീൻ ഫാഷൻ ജ്യൂവെൽസിലേക്കുള്ള യാത്ര ആരെയും അത്ഭുതപ്പെടുത്തുന്നതും പ്രചോദനം നൽകുന്നതുമാണ്.
പ്ലസ് ടു വരെയുള്ള പഠനം, അത് കഴിഞ്ഞ് ജീവിതപ്രാരാബ്ദങ്ങൾ ഏറ്റെടുക്കേണ്ടി വന്നു സനോവറിന്. അതുവരെ വളർത്തി വലുതാക്കിയ ഉമ്മയെ സഹായിക്കാനായി ചെറിയ ചെറിയ ജോലികൾ ചെയ്യാൻ ആരംഭിച്ചു. വെറും പതിനെട്ടു വയസ്സ് മാത്രമുള്ളപ്പോൾ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ചായ വിൽക്കുന്നതായിരുന്നു ആദ്യത്തെ ജോലി. വല്ല്യുപ്പയുടെ ഉപദേശം ‘ജോലിയെടുത്ത് ജീവിക്കണം’ എന്നും സനോവറിനെ മുന്നോട്ടുപോകാനും വ്യത്യസ്തമായ ജോലികൾ ചെയ്യാനും പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.
കുറച്ചു നാളുകൾക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് വന്നു. അവിടെയും ചായ വിൽപ്പന നടത്തിയെങ്കിലും വിജയിച്ചില്ല. ചായ വിൽപ്പനക്കാരോട് മറ്റുള്ളവരുടെ സമീപനം നല്ലതായിരുന്നില്ല. അതിനാൽ തന്നെ ഈ ബിസിനസിൽ നിന്നും മാറി നല്ലതായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് സനോവർ വിചാരിച്ചു, അത് ഒരു സ്വപ്നമായി മനസ്സിൽ കൊണ്ടുനടന്നു.
പിന്നീട് കൊച്ചിയിലേക്ക് വന്നു. സിനിമാഭിനയവും മോഡലിങ്ങും ആയിരുന്നു മനസ്സിലെ മോഹം. ഒരു ഷൂ ഷോപ്പിൽ സെയിൽസ്മാനായി എറണാകുളത്ത് ജോലി നോക്കിതുടങ്ങി. അതേസമയം ചെറിയ ചെറിയ വേഷങ്ങൾ പല സിനിമകളിലും അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. വീട്ടിൽ നിന്നും സമ്മർദ്ദം ഉണ്ടായി. ജോലിയുണ്ടെങ്കിലും വരുമാനം ഇല്ല; കാര്യങ്ങൾ ഒന്നും നന്നായി നടന്നു പോകുന്നില്ല. അതോടെ കൊച്ചു ഉപേക്ഷിച്ച് സ്വന്തം നാടായ കോഴിക്കോട്ക്ക് തന്നെ തിരിച്ചുവന്നു. അവിടെ ഒരു റെഡിമെയ്ഡ് ഷോപ്പിൽ ജോലിക്കു കയറി.
അങ്ങനെയിരിക്കെ, ഒരു സുഹൃത്ത് മുന്നിലെത്തിച്ച അവസരമാണ് അൽ അമീൻ ഫാഷൻ ജ്യൂവെൽസ്. ആ സമയത്ത് സനോവറിന്റെ ഒരു സുഹൃത്ത് ഗൾഫിലേക്ക് പോകുന്നുണ്ടായിരുന്നു. അയാളുടെ ഒരു കട ഏറ്റെടുത്തു നടത്താൻ പറ്റുമോ എന്നൊരു ചോദ്യം സനോവറിനു മുന്നിൽ വന്നു. അതൊരു ജ്വല്ലറി ആയിരുന്നു. അത് സ്വന്തമായി വാങ്ങാനുള്ള കാശ് അന്ന് കൈയിൽ ഉണ്ടായിരുന്നില്ല. വാടകയ്ക്ക് ഏറ്റെടുത്തു നടത്താമെന്ന് സനോവർ സമ്മതിച്ചു. ഉമ്മയുടെ സഹായത്തോടെ 60,000 രൂപ മൂലധനത്തിൽ ഗോൾഡ് കവറിങ് ജ്വല്ലറി വിൽക്കാൻ തുടങ്ങി.
അൽ അമീൻ ഫാഷൻ ജ്യൂവെൽസ് നന്നായി പോയില്ല. എങ്കിലും നല്ലത് വരും എന്നൊരു വിശ്വാസത്തിൽ കാത്തിരുന്നു സനോവർ. ഈ സമയത്ത് ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തകനായി സേവനം ചെയ്യാൻ തുടങ്ങി. ജനത്തിനും നാടിനും നല്ലതായ കുറെ കാര്യങ്ങൾ ചെയ്തുവെങ്കിലും വീട്ടുകാർക്ക് ഒരു ഉപകാരവും ഇല്ലാത്ത അവസ്ഥ. വീട്ടിൽ നിന്ന് ഇതിനെ ചൊല്ലിയുള്ള ചോദ്യങ്ങൾ. കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിത്തുടങ്ങി.
ഒടുവിൽ തന്റെ അവസരം തന്റെ കയ്യിൽ തന്നെയുണ്ട് എന്ന തിരിച്ചറിവിൽ വീണ്ടും ബിസിനസ്സിൽ ശ്രദ്ധിക്കുന്നിടത്തായിരുന്നു ആദ്യത്തെ വഴിത്തിരിവ്. ബിസിനസ്സിൽ പുതിയതായി എന്തുകൊണ്ട് വരാൻ സാധിക്കുമെന്ന് ചിന്തിച്ചു കൊണ്ടിരുന്നു. അതിൽ നിന്നാണ് കേരളത്തിൽ തരംഗമായ ‘റെന്റൽ ഓർണമെൻസ്’ എന്ന ആശയം ഉദിക്കുന്നത്. തുടക്കത്തിൽ അത്തരം ആഭരണങ്ങൾ ഉപയോഗിക്കാൻ ആരും തയ്യാറായില്ല. ഇത്തരം ആഭരണങ്ങൾ ആളുകളിൽ കൂടുതലായി എത്തിക്കാൻ ശ്രമിച്ചു.
സ്വർണ്ണാഭരണങ്ങൾക്ക് അമിതമായ വില നൽകി വാങ്ങി ലോക്കറിൽ വക്കുന്നതിന് പകരമായി ഒരു ഫങ്ഷന് നന്നായി ഒരുങ്ങാൻ ഗോൾഡ് പ്ലൈറ്റഡ് ആഭരണങ്ങൾക്ക് ഒറ്റ ദിവസത്തേക്ക് വെറും 3000 രൂപയിൽ കുറവ് മാത്രമേ വരുന്നുള്ളൂ. പല തരത്തിൽ പല വിധത്തിലുള്ള ആഭരണങ്ങൾ ലഭ്യമാണ്. ഈ ആശയം പ്രചരിപ്പിക്കാൻ സനോവർ ശ്രമിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി പ്രമുഖരടക്കം നിരവധി ഉപഭോക്താക്കളുള്ള പ്രശസ്ത ബ്രാൻഡായ അൽ അമീൻ ഫാഷൻ ജ്യൂവെൽസ് മാറി.
കോഴിക്കോട് തുടങ്ങിയ അൽ അമീൻ ഫാഷൻ ജ്യൂവെൽസ് മറ്റിടങ്ങിലേക്ക് വ്യാപിക്കാൻ ശ്രമം തുടങ്ങി. കൊച്ചി കടവന്ത്രയിൽ ഒരു സ്ഥാപനം തുടങ്ങാൻ 50 ലക്ഷത്തിലട അധികം രൂപമുടക്കിയെങ്കിലും ലൈസൻസ് പ്രശ്നങ്ങൾ ഉണ്ടായി. അതിനെ തുടർന്ന് കട അടച്ചിടേണ്ടിവന്നു. അതിനുള്ളിൽ തന്നെയിരുന്ന് ജോലി ചെയ്തു, അവിടെ തന്നെ താമസിച്ചു, അങ്ങനെ മൂന്നുമാസം. തകർച്ചകളിൽ വീഴാതെ നിന്നത് കൊണ്ട്തന്നെ ഇന്ന് എംജി റോഡിൽ പില്ലർ നമ്പർ 704ഇൽ, ബ്രൈഡൽ ഏരിയയിൽ, ഒരു വലിയ കട തുടങ്ങാൻ സനോവറിന് സാധിച്ചു. കല്യാണത്തിന് മാത്രമല്ല സെലിബ്രിറ്റി ഫാഷൻ ഷൂട്ടിനും ഇന്ന് അൽ അമീൻ ഫാഷൻ ജ്യൂവെൽസിന്റെ ആഭരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. മുബൈ ഫാഷൻ വീക്കിൽ വരെയും ജ്വല്ലറിയുടെ ആഭരണങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.