വെറും പത്താം ക്ലാസ് വിദ്യാഭ്യാസം, വേണമെങ്കിൽ ഒരു വീട്ടമ്മയായി ഒതുങ്ങി പോകാനുള്ള സാധ്യതയും ഉണ്ടായിരുന്ന റുക്സാന അത്ലാൻ പക്ഷേ മനസ്സിൻറെ അടിത്തട്ടിൽ എവിടെയോ കിടന്നിരുന്ന സംരംഭകയെന്ന കനലിനെ ഊതികത്തിച്ച് ബ്രൈഡൽ വസ്ത്രലോകം കീഴടക്കാൻ ഇറങ്ങിയ യാത്ര അത് ഏവർക്കും പ്രചോദനമാണ്.
റുക്സാന പത്താം ക്ലാസ് പഠനം കഴിഞ്ഞതോടെ തന്നെ വിവാഹിതയായി. ഭർത്താവ് ബിസിനസുകാരനായിരുന്നു. ഫാമിലിയും ബിസിനസ് ഫാമിലി തന്നെ. അതിനാൽ ബിസിനസ് കണ്ടുവളർന്ന ബാല്യമായിരുന്നു റുക്സാനയുടെത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ കുടുംബം, കുട്ടികൾ തുടങ്ങിയ കാര്യങ്ങളിൽ വ്യാപൃതയായി ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടി. പിന്നീട് വിദേശത്തേക്ക് ഭർത്താവിനൊപ്പം പോയിപ്പോൾ, ദുബായിലെ ദിവസങ്ങളിൽ പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലായിരുന്നു. ഒഴിവുസമയങ്ങളിൽ ബോറടി മാറ്റാനാണ് തയ്യലും എംബ്രോഡറിയും പഠിച്ചത്. പിന്നീട് മക്കൾക്കും സഹോദരങ്ങൾക്കും ഹോബിയായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തുതുടങ്ങി.
2004 നാട്ടിലേക്ക് മടങ്ങി വന്നു. അപ്പോഴേക്കും കുട്ടികൾ വലുതായി. വെറുതെ ഇരിക്കുന്ന സമയം കൂടുതലായപ്പോൾ ഡിസൈനർ സാരികൾ ഗുജറാത്തിൽനിന്നു എത്തിച്ച് ആവശ്യക്കാർക്ക് നല്കാൻ തുടങ്ങി. പിന്നീട് ആവശ്യങ്ങൾ കൂട്ടിവന്നു, അങ്ങനെ ഡിസൈനർ സാരികളും സൽവാറുകളും ഗുജറാത്തിൽ നിന്നും മുംബൈയിൽ നിന്നും കൊണ്ടുവന്ന വീട്ടിലിരുന്ന് വിൽക്കാൻ തുടങ്ങി. വീടിനോട് അനുബന്ധിച്ച്, വീടിനു മുന്നിൽ ഒരു ഷോറൂം തുടങ്ങി അത് വിപുലീകരിച്ചു.
കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ബിസിനസ് കൂടാൻ തുടങ്ങി. ഇതിലെ ബിസിനസ് സാധ്യത മനസിലാക്കി വീട്ടിൽ നിന്ന് മാഹിയിലെ ഒരു ഷോപ്പിലേക്ക് മാറാൻ തീരുമാനിച്ചു. സാറ കളക്ഷൻസ് എന്നായിരുന്നു പേര്. അതൊരു വലിയ വിജയമായിരുന്നു. ലേഡീസ് ഷോപ്പായി തുടങ്ങിയ സാറാ കളക്ഷന്സിനോട് ചേർന്ന് കിഡ്സിന്റെ ഒരു ഷോപ്പും ഒരു തയ്യൽ കടയും റുക്സാന തുടങ്ങി.
ഇതിനിടയിൽ ബിസിനസ്സിൽ തിരിച്ചടികൾ ഉണ്ടായി. ഏകദേശം 32 ലക്ഷം രൂപ കടം വന്നു. സ്വന്തം സ്വർണം വിറ്റും പണയം വെച്ചും ഇൻവെസ്റ്റ്മെന്റും പർച്ചേസ് എല്ലാം നടത്തിയിരുന്നതിനാൽ തന്നെ മറ്റുള്ളവർക്ക് നഷ്ടങ്ങളോ ലാഭങ്ങളോ പ്രശ്നമായിരുന്നില്ല.
ബിസിനസ്നെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും താല്പര്യമുണ്ടായിരുന്ന റുക്സാന പല ബിസിനസ് ക്ലാസുകളും പങ്കെടുത്തു. അത് റുക്സാനയ്ക്ക് പുതിയ അറിവുകളും ആത്മവിശ്വാസവും പകർന്നു നൽകി. സ്വന്തമായി തന്നെ ബ്രാൻഡ് നിർമ്മിക്കാൻ ഈ ക്ലാസുകൾ സഹായിച്ചു. പിന്നീട് കോഴിക്കോട് റുക്സാർ എന്നാ പേരിൽ ഷോപ്പ് ആരംഭിച്ചു. സ്വന്തം ഡിസൈനുകളും പ്രൊഡക്ഷനും ആരംഭിച്ചു. വൺ ബ്രൈഡ്, വൺ ഡിസൈൻ എന്നതാണ് ടാഗ്ലൈൻ. ഒരു കോടി രൂപയ്ക്ക് അടുത്ത് നിക്ഷേപിച്ച് ആരംഭിച്ചറുക്സാറിന് കൊറോണ സമയം ആയതിനാൽ ആവശ്യമായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ സമയം കിട്ടി.
ഇന്ന് അത്ലാൻ ഹിന്ദ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റുക്സാനയുടെ സംരഭത്തിന് താഴെ , റുക്സാർ, ഇംഷാ ഡിസൈൻസ് എന്നീ ബ്രാൻഡുകളും സാറ കളക്ഷനും പ്രവർത്തിക്കുന്നു.
20ലധികം പേർക്ക് റുക്സാന ജോലി നൽകുന്നുണ്ട്. മാഹിയിലെ സാറ കളക്ഷൻസ് മറ്റു ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഇടമാണ്. കോഴിക്കോട് റുക്സാർ പ്രീമിയം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന സ്ഥലമാണ്. ഇംഷാ ഡിസൈൻസ് സാധാരണക്കാർക്ക് താങ്ങാവുന്ന ഉയർന്ന ഗുണ നിലവാരമുള്ള വസ്ത്രങ്ങൾ കിട്ടുന്ന കടയാണ്.
റുക്സാനയുടെ ഫാഷനോടുള്ള അഭിനിവേശവും മികച്ചത് നൽകുന്നതിനുള്ള പ്രതിബദ്ധതയും അവരുടെ ബ്രാൻഡുകളുടെ വിജയത്തിൽ പ്രകടമാണ്. കൊച്ചി, കാസർഗോഡ്, യുകെ എന്നിവിടങ്ങളിലെല്ലാം ഷോറൂമുകൾ തുടങ്ങണം. ബീന കണ്ണനെയും സബ്യസാചി മുഖർജിയെയും പോലെ റുക്സാർ ഡിസൈൻസ് ഡിസൈൻ ലോകം മുഴുവനും എത്തിക്കണം എന്നതാണ് റുക്സാനയുടെ ആഗ്രഹം. അതുപോലെ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ബിസിനസ് വുമൻ ആകണമെന്നതാണ് ലക്ഷ്യം.
സ്ത്രീകളോട് റുക്സാന അത്ലാനു പറയാനുള്ളത് ‘വീട്ടിൽ വെറുതെ ഇരുന്ന് സമയം പാഴാക്കി കളയരുത്. ജോലിയുള്ള പെണ്ണിനെ സമൂഹത്തിൽ വിലയുള്ളൂ. സ്വന്തം കഴിവുകൾ മനസ്സിലാക്കി വികസിപ്പിക്ക് എന്തെങ്കിലും ജോലി കണ്ടെത്തുക. സമ്പാദിക്കുക