ഒരു തൊഴിൽ കണ്ടെത്തി അതിൽനിന്ന് സമ്പാദിച്ച് ഒരു സംരംഭം തുടങ്ങി; എന്നാൽ ആ സംരംഭത്തിൽ തിരിച്ചടികൾ നേരിട്ടപ്പോൾ പതറാതെ വീണ്ടും പരിശ്രമിച്ച് മറ്റൊരു സംരംഭത്തിന്റെ ഡയറക്ടറായി മാറിയ അർജുന്റെ വിജയഗാഥ
പ്ലസ്ടുവിന് ശേഷം കേരളത്തിന് പുറത്ത് പഠിക്കാൻ പോയി. പഠിച്ചിരുന്ന കോഴ്സിന് അംഗീകാരമില്ലാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. നാട്ടിൽ തിരിച്ചെത്തി വീണ്ടും സിവിൽ എൻജിനീയറിങ്ങിന് പഠിച്ചു. താല്പര്യമില്ലാത്ത വിഷയമായതിനാൽ കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞെങ്കിലും സപ്ലികളുടെ എണ്ണം കൂടുതലുള്ളതുകൊണ്ട് സർട്ടിഫിക്കറ്റുകൾ ഒന്നും തന്നെ ലഭിച്ചില്ല. അങ്ങനെ അതും പൂർത്തീകരിക്കാനായില്ല. എങ്കിലും ഇൻറർവ്യൂകൾ നന്നായി പെർഫോം ചെയ്യ്തതുകൊണ്ട് തന്നെ കോഴിക്കോടുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി കിട്ടി. ആ സമയത്ത് വിവാഹവും കഴിഞ്ഞു.
കുടുംബം വലുതായതോടെ പണത്തിന്റെ ആവശ്യവും കൂടി. അന്ന് കിട്ടിയിരുന്ന 7500 രൂപ കൊണ്ട് ജീവിച്ചു പോകാൻ പറ്റാത്ത അവസ്ഥയായി. ജോലി ചെയ്ത് ഒരുപാട് പണം സമ്പാദിക്കാൻ ആവില്ല എന്ന് ആദ്യമേ മനസ്സിലാക്കിയിരുന്നു. അതിനാൽ എന്തെങ്കിലും ബിസിനസ് ചെയ്ത് പണം ഉണ്ടാക്കുന്നതിനെ പറ്റിയായി പിന്നീടുള്ള ചിന്ത. ആ സമയത്ത് അർജുന്റെ ഒരു സുഹൃത്ത് ബാംഗ്ലൂരിൽ ഒരു സ്റ്റാർട്ട്പ്പ് തുടങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. അതിൽ അർജുനും കൂടി. ഭാര്യയുടെ സ്വർണ്ണം പണയം വെച്ച് 15 ലക്ഷം രൂപ ഈ സ്റ്റാർട്ട്പ്പ് ബിസിനസ്സിൽ നിക്ഷേപിച്ചു. എന്നാൽ അത് എവിടെയും എത്താതെ പോയി. ഈ സമയത്ത് റെന്റഡ് കാറുകളുടെ ബിസിനസിലും അർജുൻ ഇൻവെസ്റ്റ് ചെയ്തിരുന്നു. പ്രായക്കുറവും പക്വതക്കുറവും മൂലം ഈ ബിസിനസുകൾ അർജുന്റെ കൈ പൊള്ളിച്ചു.
മുന്നോട്ടുള്ള യാത്രയിൽ എന്തിനുമേതിനും കടം വാങ്ങിക്കൂട്ടി. സമ്പത്ത് മുഴുവനും ബിസിനസ്സിൽ നഷ്ടപ്പെട്ടു. ഉറക്കമില്ലാതായി. ജീവിതം തന്നെ അവസാനിപ്പിക്കാൻ ആലോചിച്ചു. രക്ഷപ്പെടാനുള്ള എല്ലാ വഴികളും നോക്കി. ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുകൾ നിറഞ്ഞ വഴികളിലൂടെയായിരുന്നു അന്ന് അർജുൻ പോയിക്കൊണ്ടിരുന്നത്.
ആ സമയത്ത് മുന്നോട്ട് എന്താന്ന് ചിന്തിച്ച് നടനത്തിനുള്ള ഉത്തരമായി ട്രേഡിങ് ചെയ്യാൻ തുടങ്ങി. ചെറിയ രീതിയിൽ ഷെയർ മാർക്കറ്റിൽ ട്രെഡിങ് ജോലിചെയ്യുന്ന സമയം മുതലേ ചെയ്തിരുന്നു. ട്രേഡിങ് ചെയ്തിരുന്ന സമയത്ത് അതിനെക്കുറിച്ച് വലുതായിട്ടൊന്നും പഠിച്ചിട്ടില്ലായിരുന്നു. എല്ലാം അവസാനിച്ചു എന്ന അവസ്ഥയിലാണ് മില്യൺ ഡോട്സ് എന്ന ഷെയർ ട്രേഡിങ് ഇന്സ്ടിട്യൂട്ടിൽ എത്തുന്നത്. മില്ല്യൻ ഡോട്ട്സിന്റെ ഒരു ഇൻറർവ്യൂ അർജുൻ കണ്ടിരുന്നു. അതിനെ തുടർന്ന് മില്യൺ ഡോട്ട്സിലെ കെൻസിനെ ട്രേഡിംഗിനെ കുറിച്ച് കൂടുതലായി പഠിക്കാൻ വേണ്ടി ബന്ധപ്പെട്ടു. നേരിട്ട് വന്ന് പഠിക്കണമെന്നതായിരുന്നു ആവശ്യം.
മില്യൺ ഡോട്ട്സിലെ ആദ്യ ഓഫ്ലൈൻ വിദ്യാർത്ഥിയായിരുന്നു അർജുൻ. അവിടെ പഠിക്കാൻ തുടങ്ങിയപ്പോൾ ഏത് വിധേനയും മില്യൺ ഡോട്ട്സിൽ കയറിപറ്റണം എന്നായി ചിന്ത. അതിനായി ഉറക്കം ഒഴിഞ്ഞിരുന്നു പണിയെടുത്തു. ആ സമയത്ത് മില്യൺഡോട്ട്സിലെ വിദ്യാർത്ഥികളെ സഹായിക്കാൻ ഒരു ലീഡർഷിപ്പ് ബോർഡ് തെരഞ്ഞെടുക്കുന്നുണ്ടായിരുന്നു. അതിലേക്ക് കെൻസ് അർജുനെ ക്ഷണിച്ചു. എന്നാൽ ചില പ്രശ്നങ്ങൾ മൂലം ലീഡർഷിപ്പ് ബോർഡ് പിരിച്ചുവിട്ടു. ഭാവിയിൽ എന്തെങ്കിലും അവസരങ്ങൾ ഉണ്ടായാൽ മില്യൺ ഡോട്ട്സിൽ തിരിച്ചു വരാമെന്ന് ഉറപ്പിൽ അർജുൻ അവിടെനിന്ന് ഇറങ്ങി.
കുറച്ചു മാസങ്ങൾ കഴിഞ്ഞ് കെൻസ് വീണ്ടും വിളിച്ചു. മില്യൺ ഡോട്ട്സിൽ ഫാക്കൽറ്റിയിൽ ഒരു ഒഴിവ് വന്നിട്ടുണ്ടായിരുന്നു. അതിൽ അർജുൻ ജോയിൻ ചെയ്തു. ഫാക്കൽറ്റിയായിട്ടാണ് കയറിയതെങ്കിലും മാർക്കറ്റിംഗ്. സെയിൽസ്, പി ആർ ഓ അങ്ങനെ എല്ലാ മേഖലയിലും അവിടെ പ്രവർത്തിച്ചു. നല്ല കുറെ ട്രേഡേഴ്സിനെ ഉണ്ടാക്കിയെടുക്കാനും സാധിച്ചു. പിന്നീട് കഠിനാധ്വാനത്തിലൂടെ ആ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിലേക്ക് എത്താൻ സാധിച്ചു. മില്യൺ ഡോട്ട്സിൽ ഒരു ഡയറക്ടർ ബോർഡിനെ രൂപീകരിച്ചപ്പോൾ, ഡയറക്ടർ ബോർഡിലെ 9 പേര് ഒരാളായിരുന്നു അർജുൻ.
ഇപ്പോൾ മേജർ ഇൻകം ലഭിക്കുന്നത് ട്രേഡിങ്ങിൽ നിന്ന് തന്നെയാണ്. 2 ലക്ഷത്തിലധികം ട്രേഡിങ്ങിലൂടെ ഉണ്ടാക്കുന്നുണ്ട്. മറ്റു ചില നിക്ഷേപങ്ങളിൽ നിന്നായി മാസം അഞ്ചു ലക്ഷത്തിലധികം രൂപയുടെ സമ്പാദ്യ ഉണ്ടാക്കുന്നുണ്ട്. കടങ്ങളെല്ലാം വീട്ടി തീർന്നിരിക്കുന്നു. മില്യൻ ഡോർസൽ ഇപ്പോൾ 15000 ത്തിലധികം വിദ്യാർഥികളാണ് പഠിച്ചിറങ്ങിയിട്ടുള്ളത്.