പ്ലൈവുഡിന് പേരുകേട്ട പെരുമ്പാവൂരിൽ നിന്നും പ്ലൈവുഡ് ബിസിനസിൽ നൂറുകോടിയുടെ വിറ്റുവരമുണ്ടാക്കിയ യുവ സംരംഭകൻ, ഹുസൈന്റെ ബിസിനസ് വിശേഷങ്ങൾ അറിയാം.
വാൾമാർക്ക് പ്ലൈ ആൻഡ് സ്റ്റാർ പ്ലൈവുഡ് ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായ ഹുസൈൻ എം.എ., അഭിനിവേശമുള്ള ഒരു മൂന്നാം തലമുറ പ്ലൈവുഡ് നിർമ്മാതാവാണ്. ബികോം കഴിഞ്ഞ് നേരെ ബിസിനസ്സിൽ വന്നയാളാണ് ഹുസൈൻ. ഹുസൈന്റെ കുടുംബം 60 വർഷത്തിലേറെയായി പ്ലൈവുഡ് ബിസിനസ്സിലാണ്. വല്യുപ്പയ്ക്ക് തടി കച്ചോടമായിരുന്നു.പിന്നീട് ഉപ്പയുടെ കാലത്ത് പ്ലൈവുഡ് ബിസിനസിലേക്ക് കടന്നു. മുപ്പത് വർഷം മുൻപ് തുടങ്ങിയ പ്ലൈവുഡ് ബിസിനസിന്റെ മൂന്നാം തലമുറക്കാരനാണ് ഹുസൈൻ.
പത്താം ക്ലാസ് മുതലേ ഹുസെയിന് പ്ലൈവുഡ് ബിസിനസിൽ താല്പര്യമുണ്ടായിരുന്നു, അന്നുമുതലേ പ്ലൈവുഡിന്റെ നിർമ്മാണം മുതൽ പഠിക്കാൻ തുടങ്ങി. അത് പിന്നീട് ബിസിനെസ്സ് ഏറ്റെടുക്കുമ്പോൾ ഹുസൈനെ ഒരുപാട് സഹായിച്ചു.
കുടുംബ ബിസിനസ് ആയ പ്ലൈവുഡ് ബിസിനസിന്റെ പേര് സ്റ്റാർ പ്ലൈവുഡ് എന്നായിരുന്നു. 23 വർഷത്തെ പാരമ്പര്യമുണ്ട് സ്റ്റാർ പ്ലൈവുഡിന്. എറണാകുളം, ഇടുക്കി, കണ്ണൂർ, എന്നീ മൂന്ന് ജില്ലകളിലായി വളർന്നു കിടക്കുന്ന ഒരു ബിസിനസ് ആണ് ഇന്ന് സ്റ്റാർ പ്ലൈവുഡ്. 100 കോടിയിലേറെ വിറ്റു വരവുണ്ട്. 600ഓളം ജീവനക്കാർ സ്റ്റാർ പ്ലൈവുഡിന് കീഴിൽ ജോലി ചെയ്യുന്നു.
വാൾമാർക്ക് പ്ലൈ എന്ന പേരിലാണ് ഇന്ന് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത്. സ്റ്റാർ പ്ലൈവുഡിൽ നിന്ന് വാൾമാർക്ക് പ്ലൈയിലേക്ക് മാറുന്നതിനുള്ള തീരുമാനം ഹുസൈൻറേതായിരുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ വിദേശത്തും വാൾമാർക്ക് പ്ലൈ വിതരണം ചെയ്യപ്പെടുന്നുണ്ട്.
വാൾമാർക്ക് പ്ലൈയുടെ ഇടുക്കിയിലെ പ്രൊഡക്ഷൻ പ്ലാൻറ് കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ പ്രൊഡക്ഷൻ പ്ലാന്റാണ്. അപ്ഡേറ്റ് ടെക്നോളജി ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും നല്ല പ്ലൈവുഡ് ആണ് ഇവിടെ നിന്നും ഉണ്ടാക്കുന്നത്. കണ്ണൂരിൽ എല്ലാവിധ അത്യാധുനിക യന്ത്രസാമഗ്രികളുമുള്ള ഒരു യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. മൈസൂർ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തടികൾ ഇവിടെ ലഭിക്കും. എംഡിഎഫിന്റെയും കണികാ ബോർഡിന്റെയും ഉൽപ്പാദനത്തിനുള്ള പദ്ധതി ചർച്ചയിലാണ്. അടുത്ത വർഷത്തോടെ ഇക്കാര്യത്തിൽ നിർണായക സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പ്ലൈവുഡിന്റെ റോ മെറ്റീരിയൽ തടിയാണ്. ഇന്നുവരെ തടി കിട്ടാൻ ഒരു ബുദ്ധിമുട്ടും ഹുസൈൻ നേരിടേണ്ടി വന്നിട്ടില്ല.
ഇപ്പോൾ ദക്ഷിണേന്ത്യയിൽ അസംസ്കൃത വസ്തുക്കൾക്ക് ക്ഷാമമുണ്ട്. അസംസ്കൃത തടിയുടെ ദൗർലഭ്യം നികത്താൻ മിലിയ ദുബിയയുടെ കൃഷിക്ക് ഊന്നൽ നൽക്കുകയാണ് ചെയ്യുന്നത്. കർഷകരെ ബോധവൽക്കരിക്കുന്നുണ്ട്. സൗജന്യമായാണ് തൈകൾ നൽകുന്നത്. റബ്ബറിൽ നിന്ന് പ്ലൈവുഡിന്റെ ആശ്രിതത്വം കുറയ്ക്കുക, ക്രമേണ മില്ലിയ ദുബിയയുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്നതിൽ ഹുസൈന്റെ ശ്രമം തുടരുന്നു.
നികുതിയടച്ച് ട്രാൻസ്പരന്റ് ആയി തന്നെയാണ് ബിസിനസ് നടത്തുന്നത്. ഇംപോർട്ടും എക്സ്പോർട്ടും തടിയും പ്ലൈവുഡ് ചെയ്യുന്നുണ്ട്. ഗുണമേന്മയിൽ യാതൊരു കോംപ്രമൈസിനും തയ്യാറല്ല, വിലകൊണ്ടും ആരെയും ബുദ്ധിമുട്ടിക്കാറില്ല. അതിനാൽ തന്നെ വലിയ കോമ്പറ്റീഷൻ ഒന്നും ഈ ഫീൽഡിൽ ഹുസൈനില്ല. 600 മുതൽ 1000 ഡീലേഴ്സ് വരെ ഇന്ത്യ മൊത്തമായി വാൾമാർക്ക് പ്ലൈക്കുണ്ട്.
ഇന്ന് പ്ലൈവുഡിന് പകരക്കാർ ഏറെയാണ്. എങ്കിലും പ്ലൈവുഡിന് തനത് മാർക്കറ്റ് ഉണ്ട്. അത് ഒരിക്കലും പോയി പോകില്ല. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കാവുന്ന സുസ്ഥിരവും വൈവിധ്യപൂർണ്ണവുമായ മെറ്റീരിയലാണ് പ്ലൈവുഡ് എന്നത് ഈ മേഖലയിൽ നിലനിൽക്കാൻ ഹുസൈനെ പ്രേരിപ്പിക്കുന്നു
അസംസ്കൃത വസ്തുക്കളുടെ തിരഞ്ഞെടുപ്പ് മുതൽ പൂർത്തിയായ ഉൽപ്പന്നങ്ങളുടെ അന്തിമ പരിശോധന വരെയുള്ള ഉൽപാദന പ്രക്രിയയുടെ എല്ലാ വശങ്ങളും ഹുസൈൻ പരിശോധിക്കാറുണ്ട്. വാൾമാർക്ക് പ്ലൈയും സ്റ്റാർ പ്ലൈവുഡ് ഇൻഡസ്ട്രീസും പ്ലൈവുഡ് വ്യവസായത്തിൽ എല്ലായ്പ്പോഴും മുൻപന്തിയിലാണെന്ന് ഉറപ്പാക്കാൻ എന്നും ശ്രദ്ധിക്കാറുമുണ്ട്.
വാൾമാർക്ക് പ്ലൈ, സ്റ്റാർ പ്ലൈവുഡ് ഇൻഡസ്ട്രീസിന്റെ ഭാവിയെക്കുറിച്ച് ഹുസൈന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പുതിയ വിപണികളിലേക്ക് കമ്പനിയുടെ വ്യാപനം വികസിപ്പിക്കാനും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന പുതിയ പ്ലൈവുഡ് ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും ഹുസൈൻ ആഗ്രഹിക്കുന്നു. ദുബായ്, തുർക്കി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്ലൈവുഡിന് ആവശ്യക്കാരേറെ. സ്റ്റാർ പ്ലൈവുഡ് കാലിബ്രേറ്റഡ് പ്ലൈവുഡും ലാമിനേറ്റ് ചെയ്ത പ്ലൈവുഡും നിർമ്മിക്കുന്നു. ഗുജറാത്ത്, ചെന്നൈ, കോയമ്പത്തൂർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ലാമിനേറ്റഡ് പ്ലൈവുഡിന്റെ ആവശ്യക്കാർ അധികം. കേരളത്തിൽ ലാമിനേറ്റഡ് പ്ലൈവുഡ് നിർമ്മിക്കുന്നത് സ്റ്റാർ പ്ലൈവുഡ് മാത്രമാണ്.
ഗുണനിലവാരം, സുസ്ഥിരത, പുതുമ എന്നിവ നിലനിർത്തികൊണ്ട് . ഹുസൈന്റെ നേതൃത്വത്തിൽ, വാൾമാർക്ക് പ്ലൈയും സ്റ്റാർ പ്ലൈവുഡ് ഇൻഡസ്ട്രീസും വരും വർഷങ്ങളിൽ തുടർച്ചയായ വളർച്ച കൈവരിക്കും എന്നുതന്നെ പ്രതീക്ഷിക്കാം.